---
title: "കണ്ണൂർ നഗരത്തിൽ മാലിന്യം തള്ളിയ ആളെകൊണ്ട് തിരിച്ചെടുപ്പിച്ചു ; 5000 പിഴ"
english_title: "Garbage was recovered by the person who dumped it in Kannur city; 5000 fine"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/192585/Garbage was recovered by the person who dumped it in Kannur city; 5000 fine"
published_at: "2024-03-18T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7e2677a430_images.jpeg"
keywords: []
---

# കണ്ണൂർ നഗരത്തിൽ മാലിന്യം തള്ളിയ ആളെകൊണ്ട് തിരിച്ചെടുപ്പിച്ചു ; 5000 പിഴ

> **Lead Summary:** കണ്ണൂർ :കണ്ണൂർ നഗരത്തിൽ മാലിന്യങ്ങൾ തള്ളിയ വ്യക്തിയെക്കൊണ്ടുതന്നെ അവ തിരിച്ചെടുപ്പിച്ചു. ജില്ല എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് തിരിച്ചെടുപ്പിച്ചത്.

## Article Content

കണ്ണൂർ :കണ്ണൂർ നഗരത്തിൽ മാലിന്യങ്ങൾ തള്ളിയ വ്യക്തിയെക്കൊണ്ടുതന്നെ അവ തിരിച്ചെടുപ്പിച്ചു. ജില്ല എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് തിരിച്ചെടുപ്പിച്ചത്.

തളാപ്പിലെ റോഡരികിൽ രണ്ട് ബാഗുകളിലായി തള്ളിയ തുണികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പരിശോധിച്ചപ്പോഴാണ് അത് തള്ളിയ വ്യക്തിയെക്കുറിച്ച് സൂചന ലഭിച്ചത്.

മാലിന്യം തള്ളിയ പള്ളിക്കുന്ന് സ്വദേശി എൻ.പി ശ്രീകുമാറിന് 5000 രൂപ പിഴ ചുമത്തി. എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി സുധീഷിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/192585/Garbage was recovered by the person who dumped it in Kannur city; 5000 fine)